എന്റെ സഹോദരി,നിനക്കായി ഒരു ദിവസം
നമ്മള് പിച്ചവെച്ച നടുമുറ്റവും
മണ്ണപ്പം ചുട്ടുകളിച്ചആ കരിചിരട്ടയും,
ഇന്നും എന്‍ മനസ്സില്ഒരു ഇന്നലെയുടെ ഓര്‍മ്മയായി നിറഞ്ഞൊഴുകി
ഏതോ കയ്യെത്താ ദൂരത്തില്‍
ഇന്നും ഒരാഗ്രഹമായി
ഒരു ആശയായി
ഈ ഓര്‍മ്മകള്‍ നിനക്കുമുണ്ടായിരുന്നോ?
നമ്മുടെ നല്ല ഇന്നെലെകള്‍
ഇന്നുമെന്റെ മനസ്സില്‍,
ഒരു നനുത്ത കുളിരായി
ഈ ജീവിതത്തില്‍, എന്നെന്നു നിന് രെക്ഷകനായി
എന്നെന്നും നിന് പ്രിയ ഏട്ടനായി
11 comments:
ഓര്‍മ്മകളിലേക്കു തിരിച്ചു പോകുമ്പോഴുണ്ടാകുന്ന ഒരു നൈമിഷീക സുഖം ഇതു വായിച്ചപ്പോള്‍ അനുഭവപ്പെട്ടു.
ഇതുപോലെ ഒരു ഏട്ടനുവേണ്ടി ഏറെ കൊതിച്ചിരുന്നു.
കവിത നന്നായിട്ടുണ്ട്.
സ്വപ്നം,
നന്നായിരിക്കുന്നു. :)
പരകായപ്രവേശം ഹൃദ്യമായി...
എന്റെ നേര്‍പെങ്ങളും ഇങ്ങിനെയെല്ലാം ആഗ്രഹിക്കുന്നുണ്ടാകുമോ!!!!!!!!
നിവൃത്തിയില്ല പെങ്ങളേ......
ഈ ഭാഗ്യം എനിക്കില്ലാതെ പോയി കാരണം എന്റെ മൂത്ത സഹോദരങ്ങള്‍ പ്ന്ത്രണ്ടര വയസിന് മുകളില്‍ മൂപ്പുള്ളവരായിപ്പോയി.
Raghavan P K.,salini ദില്ബാസുരന് . സ്വാര്‍ത്ഥന്‍, കേരളഫാർമർ/keralafarmer , thanks a million for such encouraging comments
എന്റെ ഒരു പെങ്ങള് കയ്യെത്തും ദൂരത്ത് ഇവിടെത്തന്നെ ഉണ്ട്. എന്നാലും പഴയ കാലത്തെ ഓര്‍മ്മകളിലേക്ക് എന്നെ കൊണ്ടുപോകാന്‍ ഈ സ്വപ്നഗീതത്തിനു കഴിഞ്ഞു. ആശംസകള്‍...
ഇത് പെങ്ങള് എഴുതിയതാണോ അതോ ആങ്ങള എഴുതിയതാണോ? ;)
നന്നായി സപ്നാ, ചെറുകവിതകള്‍ കുറച്ചുംകൂടി വലുതായി എഴുതാന്‍ നോക്കൂ. ഇത് വായിച്ച് തുടങ്ങുമ്പോഴേ തീര്‍ന്ന് പോയത് പോലെ.
ഒോര്മകള്ക്കെന്തു സുഗന്ധം എന്‍ ആത്മവിന് നഷ്ടസുഗന്ധം,
(പേരോര്‍മയില്ലാത്ത ഏതോ ഒരു മലയള ചലചിത്രത്തില്‍ നിന്ന്)
ഇഷ്ടമായി
Post a Comment