ഈ പോയനാളുകള്‍
ഈ പോയ സമയംഒരു വര്‍ഷമോ? അതോ വര്‍ഷങ്ങളോ?
എവിടെ നിന്നോ വന്ന മന്ദമാരുതന്‍
ഒരു കൊടുങ്കാറ്റായി മാറാന്‍ നിമിഷങ്ങള്‍ മാത്രം
അതാഞ്ഞടിച്ച്,എല്ലാം തല്ലിത്തകര്‍ത്തു.
ആരെന്നോ? ഏതെന്നോ? എവിടെനിന്നെന്നോ?
എന്നൊന്നില്ലാത്ത,ഭ്രാന്തമായ കാറ്റ്.
ഒരു മണല്‍ക്കാറ്റായി, ഒരു കനല്‍ക്കാറ്റായിഅതു ചുഴറ്റിയടിച്ചു.
കാല്‍ തെറ്റി, അടിതെറ്റി, അതു ചുഴറ്റിയടിച്ചു
ആര്‍ക്കും എത്തിപ്പിടിക്കാന്‍ പറ്റാത്ത,സഹതാപങ്ങളുടെയൊ, രോദനങ്ങളുടെയോ,പ്രാര്‍ഥനയുടെയൊ,മതിലുകളെല്ലാം,
ഒരു ശ്വാസത്തിലൂടെ, തട്ടിത്തെറുപ്പിച്ച്‌എല്ലാം തകര്‍ത്തെറിഞ്ഞു.
ഒരു ദീര്‍ഘനിശ്വാസത്തിന്റെ ചൂട്,ഒരുപക്ഷേ എല്ലാം ശാന്തമാക്കി.
എവിടെനിന്നോ, ആരില്‍നിന്നോ,
അല്ലെങ്കില്‍,ഒരു ശവകുടീരത്തില്‍ നിന്നോ?
വേദനിക്കുന്ന ഒരു ദീര്‍ഘനിശ്വാസം,എല്ലാമൊരു നിശ്വാസത്തിലൊതുക്കി.
ഒരു ജീവിതത്തിന്റെ മുഴുവന്‍ ഉത്തരമായി.
കടമകളും ബന്ധങ്ങളും ജീവിതത്തിന്റെ ഉത്തരമായി.
എല്ലാം അറിയുന്നവനേ,നിന്റെ ഉത്തരങ്ങള്‍ക്കു മുന്നോടിയായി
ഇത്ര അധികം ചോദ്യങ്ങളുടെ കൊടുങ്കാറ്റോ?
രക്തബന്തങ്ങളെ ജീവഛവമാക്കി മാറ്റുന്ന കൊടുങ്കാറ്റ്
മണ്മറഞ്ഞ പിത്രുത്വങ്ങളുടെദീര്‍ഘനിശ്വാത്തില്‍
എല്ലം അടങ്ങിജീവന്റെ വെളിച്ചം,പ്രകാശം,
അതിന്റെ പ്രഭാവം,ഒരു മന്ദമാരുതനായി,
എന്നന്നേക്കുമായി,എല്ലാ ഉത്തരങ്ങളുമായി.
------------------------------------------------------------------------------------------------
ഇതേ പദ്യം കേക’ വൃത്തത്തില്‍
ഒരു ദീര്‍ഘ നിശ്വാസം
(കേക)
പോയ നാളുകള്‍, പോയ സമയം, പിന്നെയെത്ര-
പോയി നല്‍ വര്‍ഷങ്ങളും മനസ്സിന്‍ സ്വപ്ന ങ്ങളും !
എങ്ങുനിന്നറിവീല,വന്നതാമിളം തെന്നല്‍
എങ്ങുമേ തകര്‍ക്കുന്നു ഭ്രാന്തമാം കൊടുംകാറ്റായ് !
രോദന,സഹതാപ,പ്രാര്‍ത്ഥന മതിലുകള്‍
രോഷാന്ധ മണല്‍ ക്കാറ്റിന്‍ ദീര്‍ഘശ്വാസത്താല്‍ വീഴ്കേ
ചിന്തിച്ചേ,നച്ചൂടിനാല്‍ തകര്‍ക്കപ്പെട്ടു സര്‍വ്വ-
ജീവിത,മെന്നാലതില്‍ ശാന്തിയും നുകര്‍ന്നെന്നോ..!!
കേവലമൊരു ദീര്‍ഘശ്വാസത്തിലൊതുക്കിയോ
താവക ജീവിതത്തെ സര്‍വ്വവുമറിയുന്നോന്‍ !
ഉത്തരമാകും മാരി പെയ്‌വതിന്‍ മുന്നേ രക്ത-
ബന്ധങ്ങള്‍ തകര്‍ക്കുവാന്‍ ചോദ്യമാം കൊടുംകാറ്റോ?
എങ്കിലും മണ്മറഞ്ഞ പിതൃക്കള്‍ തന്‍ ദീര്‍ഘമാം-
നിശ്വാസത്തിങ്കലെല്ലാം ജീവന്റെ പ്രകാശമായ് !!
-----------------------------------------------------------
ഇതാണു കുഞ്ഞേ , പുഴുവെ പൂമ്പാറ്റയാക്കുന്ന സൂത്രം.
ഇനി ഇതു പാടി ഹൃദ്ദിസ്ഥമാക്കാന്‍ എളുപ്പമാകും.