അമ്മതന്‍ കയ്യാല്‍ പിച്ചവെച്ചെന്നെ പഠിപ്പിച്ചു,
ബേബി വാക്കര്‍ എന്നെ ഓടാന്‍ പഠിപ്പിച്ചും,
മേരിയും അവളുടെ ലിറ്റില്‍ ലാംബുകളുംഎന്നെ ആഗലേയഭാഷയുടെ ആരാധകനാക്കി,
ബര്‍ഗറും ചിപ്സും, പെപ്സിയുംഎന്റെ സന്തഹസഹചാരികളായി,
കാര്‍ട്ടൂണുകളിലെ താരങ്ങള്‍ എന്റെ കൂട്ടുകാരായി,
സ്വപ്നങ്ങളില്‍ അവരെന്നെ ‘ഹി മാന്‍’ ആക്കി,
അഛന് കയ്യാല്‍ കംമ്പ്യൂട്ടര്‍ പഠിച്ചു
ബൈക്കുകളും,സ്പീഡ് ബോട്ടുകളും
എന്റെ വിരല്‍ത്തുംമ്പില്‍‘ഗ്രാന്‍ഡ് പ്രീ‘ റേയ്സ് നടത്തി
നിറങ്ങളും ചിത്രങ്ങളും എന്റെ ‘മൌസിന്റെ’വിക്രുതികളായി
ഞാനൊരു ‘കട്ട്-ന-പൈസ്റ്റ്‘ ഉപജ്ഞാതാവായി.
സമ്മര്‍ ഹോളിഡെയില്‍ കാണുന്ന‘ഓള്‍ഡ് ഗ്രാനി’യുടെവീടെനിക്കു തടവറയായി,
എ. സി. യും കംമ്പ്യുട്ടറും റ്റി.വി യും എനിക്കു നഷ്ടബോധങ്ങളായി,
തിരിച്ചു പോകലിനെക്കുറിച്ചോര്‍ത്തു ഞാന്‍ വിഷാദനായി.
ഇതിനിടെ ഓടി ഓടി അലൂക്കാസിലും,പാര്‍ഥാസിലും,
റ്റൈയിലര്‍ ‘അങ്കിള്‍’ന്റെ അടുത്തും പായുന്ന അമ്മ.
ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ട് ,
കയ്യില്‍ ഒരു ‘ലോക്കലും,ഇന്റെര്‍നാഷണല്‍’മൊബൈലുമായി,
ക്ലബ്ബിലേയ്ക് പോകുന്ന ‘അപ്പ’
എല്ലാ ‘കസിന് ഹൌസി’ലും,പോകുംമ്പോള്‍ കിട്ടുന്ന,ഉമ്മയും,
ചെള്ളക്കു കിട്ടുന്ന പിച്ചും എന്നെ ചുവന്ന സുന്ദരകുട്ടപ്പനാക്കി
കൂടെ‘ഇവനപ്പച്ചന്റെ തനി ഛായ തന്നെ’
ആകപ്പാടെ എനിക്കൊരു‘ജെല്‍’ ചെയ്യാത്ത തോന്നല്‍
മുപ്പതു ദിവസത്തിനു ശേഷം,വീണ്ടും എന്റെ വീട്ടിലേയ്ക്ക്
ഞാനറിയാത്ത ,എന്നെ അറിയാത്ത വീട്ടില്‍ നിന്ന്
എന്റെ വീട്ടിലേക്ക്.
സപ്ന അനു ബി. ജോര്‍ജ്ജ്
13 comments:
കുഞ്ഞുങ്ങളുടെ വിചാരങ്ങള്‍ ഉഗ്രന്‍ ആയിട്ടുണ്ട് സപ്നാ :)
i love the photo :D
why is she crying
സാംസ്കാരികാധിനിവേശത്തെ അക്ഷരങ്ങള്‍ കൊണ്ട് വരച്ചിരിക്കുന്നു. നന്നായിട്ടുണ്ട്. ഒരു കാലത്ത് സാമ്രാജ്യത്വം നമ്മെ പ്രത്യക്ഷമായി അടിച്ചമര്‍ത്തിയെങ്കില്‍, ഇന്ന് അവ നമ്മെ മാനസികമായും ധൈഷ്ണികമായും സാംസ്കാരികമായും അടിച്ചമര്‍ത്തുന്നു. മുമ്പ് സാമ്രാജ്യത്വം ഉപയോഗിച്ച മാര്‍ഗ്ഗം ആയുധങ്ങളായിരുന്നെങ്കില്, ഇന്ന് അവരുടെ പ്രധാനമാര്‍ഗ്ഗം മീഡിയയാണെന്ന് മാത്രം. നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞു മനസ്സുകളെ തന്നെ അവര്‍ വേട്ടയാടുന്നു. താനും കുടുംബവുമടങ്ങുന്ന തന്റെ വീട് ലോകമായി കരുതുന്ന അച്ഛനമ്മമാര്‍ക്ക്, ഈ 'ഫാസ്റ്റ് ലൈഫില്‍' ഇത്തരം ചിന്തകള്‍ തമാശയായി തോന്നുന്നു.
തുളസി, താങ്കള്‍ക്ക് കഥ മുഴുവനും അറിയാത്തതുകൊണ്ടാണ്.
ഞാനറിയാത്ത , എന്നെ അറിയാത്ത വീട്ടില്‍ നിന്ന്
എന്റെ വീട്ടിലേക്ക്.തുടരും.....ഇതിന്റെ പ്രസക്ത ഭാഗങ്ങള്‍
http://kumarnm.blogspot.com/
ശരിയാണ്. ബംഗ്ലൂരിലെ കുട്ടികളെ കാണുമ്പോള്‍ ചിലപ്പോള്‍ വിഷമം തോന്നും. പറമ്പിലും തൊടിയിലും ഓടിക്കളിക്കത്ത, അച്ചനമ്മമാരോട് കിന്നാരം പറയാത്ത, മുത്തശ്ശിയുടെ കഥകള്‍ കേള്‍ക്കാത്ത ബാല്യത്തില്‍ എന്താ ഒരു രസമുള്ളതു? അവര്‍ക്ക് എന്താ അവരുടെ മക്കള്‍ക്ക് പരഞ്ഞ് കൊടുക്കാനുണ്ടാകുക അവരുടെ ബാല്യത്തെക്കുറിച്ച്.
സ്വപ്നാ, കവിത കലക്കി, സൂപ്പര്‍. ഇനിയും പ്രതീക്ഷിക്കുന്നു.
കുഞ്ഞു വികാരങ്ങൾ പലപ്പൊഴും പക്വമാണ്, നമ്മെക്കാൾ.
അവിടെ നമ്മിലുടലെടുക്കാത്ത തരം ചിന്തകൾ കാണും,വർണങ്ങൾ കാണും... പക്ഷെ അടച്ചു മൂടപ്പെട്ടവരുടെ ദീർഘനിശ്വാസങ്ങളിൽ ഒതുങ്ങിപ്പോകുന്നു പലതും.
നല്ല പോസ്റ്റ്.
കുഞ്ഞുങ്ങളെ വളര്ത്താനെന്ത് പാടാ!
കവിത കൊള്ളാം!
പടമെടുക്കാല് വേണ്ടി മോളെ നുള്ളിക്കരയിച്ചോ????
സപ്നച്ചേച്ചിയുടെ ഈ കവിത ഇന്ന് [02/08/2006], മലയാള മനോരമ ഗള്‍ഫ് എഡിഷന് പത്രത്തില്‍ വന്നിട്ടുണ്ട്. സപ്ന ചേച്ചിക്ക് എന്റെ അഭിനന്ദനങ്ങള്‍
മുന്‍പു ഞാനിത് വായിച്ചിരുന്നു. ഹൃദയസ്പര്‍ശിയായ ഈ കവിത മക്കളുള്ള എല്ലാ അച്ഛനമ്മമാരും വായിക്കുന്നത് നല്ലതാണ്.
"എന്റെ അഭിനന്ദനങ്ങള്‍"
ithu ningalude makale pattyano ezuthiyathu... enkil ningal thanneyalle ithinu utharavadhi.. ennittippol kavitha ezuthunnu.. ithu thanneya ee nadu nannavathathu..
Its very clear from this that you are proud of your daughter's life style and you are supporting it and you want to make others know about this. Thats what i could understand.
കവിത ഇന്നത്തെ മാറ്റത്തിനെ വളരെ നന്നായി വരച്ചു കാട്ടിയിരിക്കുന്നു. ഇതുപോലെ അര്‍ത്ഥപൂര്‍ണ്ണമായ കവിതകള്‍ ഇനിയും എഴുതുമല്ലോ..
Post a Comment