Saturday, November 24, 2007

ഒരു മനസ്സ്

കിളിവാതില്‍ തുറന്നകത്തു വന്നു
മുട്ടിയില്ല,അനുവാദം കാത്തില്ല
പരിഭവത്തിന്റെ മ്ലാനത കണ്ടില്ല
അതോ കണ്ടഭാവം നടിച്ചില്ല.
ചിരകാലപരിചയത്തിന്റെ ചിരി
മുഖമാകെ മിന്നി നിറഞ്ഞുനിന്നു.
കുശലം വിഷയവിവരപട്ടികകള്‍
നിര‍ന്നു വീണ്ടും മുന്നില്‍,എങ്കിലും,
ആര് ?ആര്? ‍എന്ന പരിഭ്രമം.
മനസ്സിന്റെ കോണിലെവിടെയോ,
പരിചയം മിന്നിമറഞ്ഞു,അതോ
കണ്ടു മറന്ന ഏതോ മുഖഛായ.
എന്താണീ അന്ധാളിപ്പിന്റെ
കാര്യം? ചോദ്യശരങ്ങള്‍?
നമ്മള്‍ ഒരുമിച്ചു ചേര്‍ന്നിട്ട്
വര്‍ഷങ്ങളായി, എന്നു മറുപടിയും.
ഞാനൊത്തു നോക്കി,അതെ, വാസ്തവം
നല്ല ഓര്‍മ്മ,പരിചയം,അതേ മുഖം.
ഞാന്‍ തന്റെ മനസ്സാടോ! എന്തെ?
എന്നെ മനസ്സിലാക്കാന്‍ തത്രപ്പാട്?
ചിന്തകളില്‍ നാം അന്യരല്ല, എങ്കിലും
ശരീരമായി, മറ്റൊരാളായി, നിന്നെ,
സ്നേഹിക്കാന്‍, ശ്ലേഷിക്കാന്‍,
താലോലിക്കാന്‍,മതിവരുവോളം
വാചാലമാകാന്‍,ദ്വേഷ ചിന്തകളില്‍
നിന്നും എന്നെന്നേക്കും വിടുവിക്കാന്‍,
ഞാനെത്തി, എന്നന്നേക്കുമായി,
നിന്നരുകില്‍ ഒരു മനുഷ്യനായി.

പക്ഷെ എന്നെ വിശ്വസിക്കുമോ?
എന്ന പ്രശ്നം!അതിന് സമയമുണ്ട്.
മനസ്സായി നിന്റെ ഉള്ളില്‍ ഞാന്‍
എന്നിലെ നിന്നില്‍ വേവുന്ന
മനസ്സായി,കരയുന്ന ഹൃദയമായി
ജീവിതം കൊതിച്ചിട്ട്,വേദന തിന്നു
പ്രണയം പോയിട്ട് വിരഹം വന്നു.
വിശ്വാസം പോയി,വെറും ശ്വാസമായി
ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കാത്ത
തെറ്റിപ്പോകുന്ന,മനസ്സ്, പതറുന്ന ഹൃദയം
പിന്നില്‍നിന്ന് പിന്തിരിപ്പിക്കും പോലെ.

ഉള്ളിലെ നിന്‍ മനസ്സാകുന്ന ഞാന്‍
വേദയുടേ വെണ്ണീറില്‍ എരിഞ്ഞമര്‍ന്നു.
നിന്‍ സ്നേഹം എന്നെ ഒരു വ്യക്തിയാക്കി
ഇതാ ഞാനിവിടെ നിന്‍ മുന്നില്‍
മനുഷ്യരൂപം, അഛനായി,കാമുകനായി
ഭര്‍ത്താവായി,സ്നേഹിതനായി,അയല്‍ക്കരനായി.
മനസ്സിനെ പതിയെ പാകപ്പെടുത്തണം
ദിവസങ്ങളായി ഞാന്‍ ശ്രദ്ധയോടെ
ചിന്തിച്ച്, ഉറച്ചു, ഈ മനസ്സിനെ
മനുഷ്യനായി മാറ്റി, പരിചയം
സ്വാതന്ത്ര്യമാക്കി,സ്നേഹമായി മാറ്റി.
നിര്‍വചനങ്ങളില്ലാത്ത മനസ്സായി.

58 comments:

വല്യമ്മായി said...

നല്ല വരികള്‍

ഉപാസന | Upasana said...

കവിതയേക്കുറിച്ച് നല്ല്ലതേ പറയാനുള്ളൂ...

മാഢം ഒരു അഞ്ചാറ് വരി കഴിയുമ്പോ ഒരു ബ്ലാങ്ക് ലൈന്‍ ഇട്ടാല്‍ കുറേക്കൂടെ വായിക്കാനും കാണാനും നന്നായിരിക്കില്ലേ..?
:)
ഉപാസന

പ്രയാസി said...

നാഷണല്‍ ഹൈവെ പോലെ പോകുന്നെങ്കിലും.. കവിത കൊള്ളാം..സ്വപ്നമേ..:)

വേണു venu said...

ചിന്തിച്ചു കൂട്ടിയതൊക്കെ രസിച്ചു.:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nice lines...

Kalpak S said...

ചേച്ചീ... ഇതു ‘ഒറ്റ ശ്വാസത്തില്‍‍‘ എഴുതിയതാണോ?

സപ്ന അനു ബി. ജോര്‍ജ്ജ് said...

ശരിയാ... ഉപാസനയുടെ അഭിപ്രായം മാനിച്ച്, ഒരു ബ്ലാങ്ക് ലൈന്‍ ഇടുന്നതായിരിക്കും. വല്യമ്മായി ആദ്യത്തെ അഭിപ്രായത്തിനായി നന്ദി.പ്രയാസി ,വേണു ,പ്രിയ ,നന്ദി

ഇത്തിരിവെട്ടം said...

നല്ല വരികള്‍...

റസാഖ് പെരിങ്ങോട് said...

വെറും വായന മാത്രമുദ്ദേശിച്ചു വന്നു
പക്ഷേ...
ഒന്നും പറയാതെ പോകാന്‍ മനസ്സനുവദിക്കുന്നില്ല!
എന്താകും കാര്യം?
ഞാനും തിരയുകയാണെന്റെ മനസ്സിനെ!
ഇനിയും കണ്ടു കിട്ടിയില്ലല്ലോ!
എവിടെപ്പോയ് മറഞ്ഞെന്റെ മനസ്സ്?!

ശ്രീ said...

നല്ല വരികള്‍‌!

മുരളി മേനോന്‍ (Murali Menon) said...

ഈ മനസ്സിനെക്കൊണ്ട് തോറ്റു. എന്തൊക്കെയാ ചിന്തിച്ചുകൂട്ടുന്നേ അല്ലേ... പക്ഷെ സ്നേഹം അതിനു രസമൊക്കെ ഉണ്ട്.. കൊടുക്കുന്നതിലും വാങുന്നതിലും... അപ്പോ സ്നേഹത്തോടെ ഇങ്ങനെ കഴിയാ....ബാക്കി ഒക്കെ ആര്‍ക്കുവേണം....!!!
ഇഷ്ടായിട്ടാ..

വാല്‍മീകി said...

നന്നായിട്ടുണ്ട് സ്വപ്നേച്ചി.

നിഷ്ക്കളങ്കന്‍ said...

സപ്ന,
കൊള്ളാം. പക്ഷേ..
കവിതയ്ക്ക് എവിടെയെക്കൊയൊ ഒഴുക്കു നഷ്ടപ്പെടുന്നപോലെ.
ഉള്ളിലെ നിന്‍ മനസ്സാകുന്ന ഞാന്‍
വേദയുടേ വെണ്ണീറില്‍ എരിഞ്ഞമര്‍ന്നു. "വേദന" ആണോ?

അക്ഷരത്തെറ്റുക‌ള്‍ ഒന്നുരണ്ടെണ്ണം ഇനിയുമുണ്ട്. കവിതയില്‍ അക്ഷരത്തെറ്റ് വന്നാല്‍ കവിതയിലെ വേദ‌ന‌യും സ്നേഹവും വായന‌ക്കാര്‍ക്ക് അനുഭവപ്പെടുകയില്ല.

കണ്ണൂരാന്‍ - KANNURAN said...

കൊള്ളാം, നല്ല വരികള്‍.:)ഇടക്കിടെ പദ്യവും ഗദ്യവും കൂടിക്കുഴഞ്ഞപോലെ തോന്നുന്നുവെങ്കിലും...

ധ്വനി said...

ശരിയാണു ചേച്ചി, എല്ലാമാകാനും ഒന്നുമില്ലതാക്കാനും മനസിനു കഴിയും! ഇരുത്തിപ്പറഞ്ഞാല്‍ മനസിനേ കഴിയൂ!

നല്ല വരികള്‍! ആശയം! :)

Friendz4ever said...

എവിടെയാണു മനസ്സ്.ദൈവം എന്തേ മനസ്സിനെ ഒരു അവയവമായി
സൃഷ്ടിക്കാത്തത്?
അല്ലെങ്കില്‍ മനസ്സെന്ന വെറുമൊരു സങ്കല്‍പ്പത്തെ സൃഷ്ടിച്ചു?
ഒത്തിരി അന്വേഷിച്ചു ഞാന്‍.പക്ഷെ ഉത്തരം കിട്ടിയില്ല.

ഏ.ആര്‍. നജീം said...

ഒരുപാട് വൈകിയാണ് ഞാനിത് കണ്ടത്. ഇന്ന് കൂടി കഴിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ ഈ നല്ല വരികള്‍ എനിക്ക് വായിക്കാനാവാതെ പോയേനേ

P.R said...

മനസ്സ്‌!!
വരികളിഷ്ടമായി ഏറെ..

സപ്ന അനു ബി. ജോര്‍ജ്ജ് said...

ഇത്തിരിവെട്ടം,റസാഖ് പെരിങ്ങോട്,മുരളി മേനോന്‍ വാല്‍മീകി അഭിപ്രായങ്ങള്‍ക്കു നന്ദി. നിഷ്ക്കളങ്കാ നിരൂപണങ്ങള്‍ക്കു നന്ദി... മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു ഞാന്‍ എഴുതി... അതിനിടയില്‍ തെറ്റ്,താളാല്‍മകതയുടെ അഭാവം ഇവ ആലോചിക്കാന്‍ സമയം കിട്ടിയില്ല. വീണ്ടും ശ്രദ്ധിക്കാം.അക്ഷരത്തെറ്റു തിരുത്തുന്നുണ്ട്, ഉടനെ...കണ്ണൂരാനെ..ഇവിടെ
ഗദ്യുമില്ല എന്നാണ് എന്റെ വിശ്വാസം. ഇതൊരു ചിന്തിച്ചു വിചാരിച്ചുള്ള കവിതയല്ല.. ഞാനൊരു നിമിഷകവിയാണ്. അന്നേരത്തെ ആവേശം വാക്കുകളില്‍ നിറക്കുന്നു എന്നു മാത്രം.ധ്വനി.. നല്ല്ലവാക്കുകള്‍ക്കു നന്ദി. Friendz4ever.. ഇതു വരെ മനുഷ്യന്റെ ആ ആഗ്രഹത്തെ,മനസ്സ് എന്ന മാനുഷികരൂപത്തെ,മനസ്സിലാക്കനുള്ള പക്വത ദൈവം നമുക്ക് തന്നിട്ടില്ല. മനസ്സ് , ജീവസ്സും ഓജസ്സും ഉള്ള ഒരു മനുഷ്യന്‍ തന്നെയാണ്,ഒരു കണ്ണാടിയില്‍ നാം നമ്മുടെ രൂപം കാണുന്നതുപോലെ...നന്ദി നജീം,p.r. എല്ലാവര്‍ക്കും നന്ദി എന്റെ മനസ്സിന്റെ പരിചയപ്പെടാന്‍ വന്നതിനു.........

ലീല എം ചന്ദ്രന്‍.. said...

സ്വപ്ന... ഞാനല്‍പം വൈകിയാണെത്തിയത്‌.നേരത്തെ എത്തുന്നതിലല്ല,സാന്നിദ്ധ്യമറിയിക്കുന്നതിലാണ്‌കാര്യം അല്ലേ.ശരി ഇനി നമുക്ക്‌ കാണാം. കാഴ്ചയില്‍ നിന്നും മറയാതിരിക്കാനും ശ്രമിക്കാം.ഫോട്ടോകള്‍...വിവരണങ്ങള്‍.... കവിതകള്‍..എല്ലാത്തിലൂടെയും ഞാന്‍ സ്വപ്നയെ അറിയുകയാണ്‌.കൂടുതല്‍ അറിയുവാന്‍ താല്‍പര്യവുമുണ്ട്‌.എല്ലാവിധ നന്മകളും ആശംസിക്കുന്നു.

Sapna Anu B.George said...

ലീ‍ല റ്റീച്ചര്‍ക്കു സ്വാഗതം...എന്റെ കണ്ണിലും ,ബ്ലോഗിലും,ലിസ്റ്റിലും നിന്നും മറയാതെ ഞാനും ശ്രദ്ധിച്ചോളാം... നല്ല വാക്കുകള്‍ക്കു നന്ദി.

amantowalkwith said...

തിരിച്ചറിയാന്‍ നാമെത്ര വൈകുന്നു ..
നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍

Sapna Anu B.George said...

amantowalkwith ... true though , not intentional.... it happens

ജെപി. said...

"നമ്മള്‍ ഒരുമിച്ചു ചേര്‍ന്നിട്ട്
വര്‍ഷങ്ങളായി, എന്നു മറുപടിയും.
ഞാനൊത്തു നോക്കി,അതെ, വാസ്തവം
നല്ല ഓര്‍മ്മ,പരിചയം,അതേ മുഖം."
ഈ വരികള്‍ വായിക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു അനുഭൂതി...............

സ്നേഹത്തോടെ
സ്വന്തം ജെ പി @ തൃശ്ശിവപേരൂര്‍

Sapna Anu B.George said...

thanks JP

പള്ളിക്കരയില്‍ said...

സ്വന്തം മനസ്സിനെ മറ്റുള്ളവരില്‍ കണ്ടെത്തി സ്നേഹം അനുഭവിക്കാന്‍ കഴിയുന്നത്‌ ഉല്‍കൃഷ്ടം........സൌഭാഗ്യകരം..
പോസ്റ്റ്‌ ഇഷ്ടമായി

Sapna Anu B.George said...

നന്ദി പള്ളിക്കരയില്‍ ....
ഇവിടെയെത്തിയതിലും വായിച്ചതിലും നന്ദി....

വള്ളിക്കുന്ന് Vallikkunnu said...

കിടിലന്‍ എന്ന് പറയുന്നില്ല, കൊള്ളാം

Sapna Anu B.George said...

നന്ദി വള്ളിക്കുന്നു ചേട്ടാ

Jimmy said...

വളരെ മനോഹരമായിരിക്കുന്നു... ഹൃദ്യമായ വരികള്‍...

Sapna Anu B.George said...

നന്ദി ജിമ്മി

Suresh said...

നല്ല എഴുത്ത്. ആശംസകള്‍!

Sapna Anu B.George said...

നന്ദി സുരെഷ്

ഉറുമ്പ്‌ /ANT said...

കുറെ നാളായി ഈ ബ്ലോഗിൽ വന്നിട്ട്. നഷ്ടമായില്ല. നന്ദിയുണ്ട്‌, സ്വപ്നം വിതയ്ക്കുന്ന കുറെ വരികൾ വായിക്കാൻ തന്നതിന്.

Sapna Anu B.George said...

നന്ദി ഉറുമ്പെ

ജെയിംസ് ബ്രൈറ്റ് said...

നല്ല വരികള്‍.
ആശംസകള്‍

Sapna Anu B.George said...

നന്ദി ജെയിംസ് ബ്രൈറ്റ്

the man to walk with said...

mukhavumaayi oru link feel cheyyunnu ippo..

Sapna Anu B.George said...

വന്നതിനും വായിച്ചതിനും നന്ദി

പാവപ്പെട്ടവന്‍ said...

എന്നിലെ നിന്നില്‍ വേവുന്ന
മനസ്സായി,കരയുന്ന ഹൃദയമായി
ജീവിതം കൊതിച്ചിട്ട്,വേദന തിന്നു
പ്രണയം പോയിട്ട് വിരഹം വന്നു.
വിശ്വാസം പോയി,വെറും ശ്വാസമായി
നന്നായി എഴുതി. ഒരു വായന സുഖം അനുഭവ പെടുന്നുണ്ടു

വളരെ മനോഹരമായിരിക്കുന്നു.

കുറെ നാളായല്ലോ സ്വപ്നയെ കണ്ടിട്ട് നാട്ടില്‍ പോയിരുന്നോ ?

വരയും വരിയും : സിബു നൂറനാട് said...

"നല്ല വല്യ കവിത. "

ബൂലോകത്തിലെ 'കുറച്ചു സമയവും ഒത്തിരി കാര്യവും' ഞാന്‍ വായിക്കാറുണ്ട്.
എന്‍റെ ബ്ലോഗ്‌ വഴി വന്നതിനും കമന്റിനും റൊമ്പ താങ്ക്സ് :-) വളരെ വളരെ സന്തോഷം...

Sapna Anu B.George said...

thanks sibu

Geetha said...

ചേച്ചി.. കവിത നന്നായിട്ടുണ്ട്

സലാഹ് said...

കവിതയിഷ്ടപ്പെട്ടു

Sapna Anu B.George said...

നന്ദി സലാഹ്

Anonymous said...

" മനസ്സായി നിന്റെ ഉള്ളില്‍ ഞാന്‍
എന്നിലെ നിന്നില്‍ വേവുന്ന
മനസ്സായി,കരയുന്ന ഹൃദയമായി
ജീവിതം കൊതിച്ചിട്ട്,വേദന തിന്നു
പ്രണയം പോയിട്ട് വിരഹം വന്നു.
വിശ്വാസം പോയി,വെറും ശ്വാസമായി"
സത്യം നിറഞ്ഞ വരികള്‍ ...ആശംസകള്‍ ...

Sapna Anu B.George said...

Thanks Aadhila

യൂസുഫ്പ said...

മനസ്സ് ഒരു നിർവ്വചിക്കാനാകത്ത ഒരു സമസ്യയാണ്‌.ഒരു നിമിഷം കൊണ്ട് എന്തൊക്കെ കാര്യങ്ങളാ ആ തിരശ്ശീലയിൽ മിന്നിമറയുക. അതിശയം തന്നെ അല്ലേ.?
കവിത രസിച്ചു. എങ്കിലും ചിലയിടങ്ങളിൽ രസച്ചരട് മുറിയുന്നുണ്ട്.

Sapna Anu B.George said...

thanks usaf, but you have to tell me where you lose the thread of intrest.

ഭാനു കളരിക്കല്‍ said...

കൂടുതല്‍ കൂടുതല്‍ വായന ആവശ്യപ്പെടുന്നു. മനോഹരമായ ചിന്ത

Kalavallabhan said...

മനസ്സ് - ആ പിടികിട്ടാപ്പുള്ളി
വന്നു മുന്നിൽ നിന്നപ്പോൾ മനസ്സിലായില്ല.
എങ്കിലും ഇവനാണല്ലോ നമ്മളെ കുഴിയിൽ ചാടിക്കുന്നതും കരകയറ്റുന്നതും എല്ലാം.

നല്ല കവിത.

മനസ്സിനെയും, ഹൃദയത്തെയും, ദീഘനിശ്വാസങ്ങളെയുമൊക്കെയാണല്ലോ വിഷയമാക്കുന്നത്.

ആശംസകൾ

ente lokam said...

ഇത്രയും നല്ല കൂട്ടുകാര്‍ ഉണ്ടായിട്ടും
ആരും കാണുന്നില്ല എന്ന് പരാതിയോ?
വീണ്ടും വന്നു വിശദം ആയി കാണാം.
ആശംസകള്‍.

Satheesh Haripad said...

നാം നമ്മെത്തന്നെ തിരിച്ചറിയുന്ന ചില അനർഘനിമിഷങ്ങൾ. മനോഹരമായി അടുക്കിയ വാക്കുകൾക്കിടയിൽ നല്ലൊരു ആശയം ഭദ്രം.

satheeshharipad.blogspot.com

(ഒരു സംശയം - 'ശ്ലേഷിക്കാന്‍' എന്നുള്ളത് അക്ഷരപിശാശല്ലേ..'ആശ്ലേഷിക്കാന്‍' എന്നല്ലേ വേണ്ടത്)

Sapna Anu B.George said...

ഭാനു........ഈ കമെന്റ് ഞാന്‍ ഇന്നാണു കണ്ടത്,നന്ദി. കലാഭവന്‍ ‍.........ഇത്ര നല്ല വാക്കുകള്‍ക്കു നന്ദി. എന്റെ ലോകം....... എങ്കിലും ആരും വായിക്കുന്നില്ല എന്ന സങ്കടം ഇല്ലാതില്ല.സതീഷ് ഹരിപ്പാട് .................... നല്ല വാക്കുകള്‍ക്കായി നന്ദി

ചന്തു നായര്‍ said...

ജീവിതം കൊതിച്ചിട്ട്,വേദന തിന്നു
പ്രണയം പോയിട്ട് വിരഹം വന്നു.
വിശ്വാസം പോയി,വെറും ശ്വാസമായി
ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കാത്ത
തെറ്റിപ്പോകുന്ന,മനസ്സ്, പതറുന്ന ഹൃദയം
നല്ല വരികൾ.... കുഞ്ഞൂസിന്റെ പോസ്റ്റിലെ കമന്റു വഴി ഇവിടെ എത്തപ്പെട്ടു..ഒരു പക്ഷേ, ഇവിടെ എത്താൻ വൈകിയിരിക്കാം... അല്ലെങ്കിൽ...കാല,വർഗ്ഗ,വർണ്ണ,ദേശത്തിനെന്ത് പ്രസക്തി...എന്ത് എഴുതുന്നൂ എന്ന് നോക്കിയാൽ പോരെ അല്ലേ..കുശലം വിഷയവിവരപട്ടികകള്‍
നിര‍ന്നു വീണ്ടും മുന്നില്‍,എങ്കിലും,
ആര് ?ആര്? ‍എന്ന പരിഭ്രമം.
മനസ്സിന്റെ കോണിലെവിടെയോ,
പരിചയം മിന്നിമറഞ്ഞു,അതോ
കണ്ടു മറന്ന ഏതോ മുഖഛായ.... വരികളിലെ ഗാംഭീര്യം നന്നേ ബോധിച്ചൂ...എല്ലാ ഭാവുകങ്ങളും

anupama said...
This comment has been removed by the author.
anupama said...

പ്രിയപ്പെട്ട സ്വപ്ന,
മഞ്ഞു പെയ്യാന്‍ പോകുന്ന ഈ സായാഹ്നത്തില്‍, മനസ്സിനെ വര്‍ണിച്ച വരികള്‍ വായിച്ചു ഞാന്‍ അന്തം വിട്ടു പോയി,കേട്ടോ!
ഇപ്പോഴാണ് ശ്രദ്ധിച്ചത്..'സ്വപ്ന അനു' !:)
ഹൃദ്യമായ വരികള്‍....!സന്തോഷവും സമാധാനവും നിറഞ്ഞ ഡിസംബര്‍ മാസം ആശംസിക്കുന്നു!
എഴുതണം,സ്വപ്ന.....ഏതു തിരക്കിലും,ഹൃദയത്തിന്റെ പിടച്ചില്‍ കാണാതെ പോകരുത്.
സസ്നേഹം,
അനു

Echmukutty said...

ഈ വരികൾ ഇഷ്ടപ്പെട്ടു. ഇനീം വായിയ്ക്കാൻ തോന്നിപ്പിയ്ക്കുന്ന വരികൾ.

പോസ്റ്റിടുമ്പോ എനിയ്ക്കൊരു മെയിൽ അയയ്ക്കണേ പ്ലീസ്.
പിന്നെ ഈ വേഡ് വെരിഫിക്കേഷനോട് റ്റാറ്റാ പറഞ്ഞൂടേ?